അങ്ങേയറ്റം
നിശ്ചലതയിലാകാശം
അടഞ്ഞിരിയ്ക്കുമ്പോ
ളൊരു കരച്ചിൽ
പുറത്തു വരാതെ
കൺപീലിയിൽ തങ്ങി
നിൽക്കുന്നു.
നൈരാശ്യത്തിൻ്റെ
വരണ്ട രാത്രിയിൽ
കാഴ്ച്ചയേറെ നിഗൂഢം.
ചവിട്ടി കയറുന്ന
കൽപ്പടവുകളിൽ
എരിഞ്ഞു തീരാത്ത
ചിതയിലെ ഓർമ്മകളുടെ
പതിഞ്ഞ കാലടികൾ
മിഴികളിൽ തീക്കനലുകൾ
പുകഞ്ഞു പൊങ്ങുമ്പോൾ
ഓർമ്മകളിൽ
കറുത്ത നിഴലുകളുടെ
പുനർജനനം
മനസ്സ്
ദ്രവിച്ച കടലാസിൽ
നിശബ്ദമായി
പിറവിയെടുത്ത
ശൂന്യതയുടെ
ചിത്രം വരയ്ക്കുന്നു
പുകയുന്ന രാത്രിയുടെ
ചൂടേറ്റ് ചിറകനക്കാൻ
പാട് പെടുന്ന മിഴികൾ
വേദനയിലേയ്ക്കൊതുങ്ങി
കൂടുന്നു
