കൊല്ലം ജില്ലയിലെ കിഴക്കൻ അതിർത്തി പ്രദേശമായ ആരങ്കാവിന് സമീപം മല മുകളിൽ ഉള്ള പ്രകൃതി മനോഹരമായ വാക്കുകൾക്കുമതീതമായ ഒരു ഗ്രാമപ്രദേശമാണ് റോസ് മല.
റോസ് മലയിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വാച്ച് ടവറിൽ നിന്നുള്ള പ്രകൃതിയുടെ ദൃശ്യ മനോഹരമായ കാഴ്ചകൾ വാക്കുകൾക്കുമതീതമാണ്.
വനത്തിലൂടെ ഉള്ള സാഹസിക യാത്രയിൽ സഞ്ചാരികൾ ശ്രദ്ധാപൂർവ്വവും, സുരക്ഷിതമായി യാത്ര ചെയ്യുക കാരണം വനമാണ് വന്യ മൃഗങ്ങളുണ്ട്. കാട്ടാന മുതൽ ചോര കുടിയൻ കൊള്ളയട്ട വരെ യാത്രികനെ കാത്തിരിക്കുന്നുണ്ട് ഇവിടെ മറക്കരുത്.
ട്രക്കിങ് യാത്ര ഇഷ്ടപ്പെടുന്ന സാഹസിക യാത്രിക്കരെ റോസ് മല നിങ്ങളെ മാടി വിളിക്കുന്നു.
കാട്ടിലൂടെയുള്ള റോഡ് നിർമ്മാണം പൂർത്തിയായി കഴിഞ്ഞത് കാണാമെങ്കിലും റോഡ് അങ്ങിങ്ങ് പൊളിഞ്ഞ് തുടങ്ങി, പഴയ ഓഫ് റോഡ് യാത്ര വീണ്ടും ഓർമ്മപ്പെടുത്തുന്നു.
എങ്കിലും റോസ് മല റോഡ് യാത്ര യാത്രികരെ അത്ഭുതപ്പെടുത്താറുണ്ട്.

ചെങ്കുത്തായ കയറ്റം ഒന്ന് നമ്മുടെ മനസ്സിനെയും ശരീരത്തിനെയും പിടിച്ച് ഉലയ്ക്കുമെങ്കിലും ഉരുളന്‍ കല്ലിന്‍ ചപ്പാത്തുകള്‍ ഒരോന്നും മറി കടന്ന് സഞ്ചാരി മുന്നേറി കൊണ്ടിരിരുന്നു.
ദിനം പ്രതി ട്രക്കിങ് കൂടി വരുന്ന റോസ് മലയിൽ വിനോദ സഞ്ചാരികളടക്കം എത്തുന്നുണ്ട്.
റോസ് മലയില്‍ നിന്നുള്ള പ്രകൃതിരമണീയമായ ദൃശ്യ കാഴ്ചകൾ റോസ് മലയിൽ പോകുന്ന ഓരോ സഞ്ചാരിയ്ക്കും മറക്കാൻ കഴിയാത്ത ഒരു അനുഭവമായി യാത്രികരുടെ ഹൃദയത്തിൽ ഒരു സ്ഥാനം കൈ അടക്കുക തന്നെ ചെയ്യും.
കാട്ടരുവികളും മുളങ്കാടുകളും ഒക്കെ താണ്ടിയുള്ള യാത്രയില്‍ അപൂര്‍വയിനം ചിത്രശലഭങ്ങളേയും പക്ഷികളെയുമൊക്കെ കാണാം.
യാത്രയുടെ അവസാനം എത്തിച്ചേരുന്നത് ഒരു ചെറിയ ഗ്രാമ കവലയിലേക്കാണ്.
കവലയില്‍ നിന്നും ഒരു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ വനംവകുപ്പിന്റെ ഓഫീസുണ്ട്. അനുമതിയും റോസ് മലയെപ്പറ്റിയുള്ള വിവരങ്ങളും നിര്‍ദേശങ്ങളും അവിടെ നിന്നും ലഭിക്കും അടുത്ത് തന്നെയുള്ള മലയുടെ മുകളില്‍ സഞ്ചാരി കയറിയാല്‍ റോസ് മലയുടെ അപൂർവ്വ ഭംഗി ദൃശ്യമാകും അതോടൊപ്പം തന്നെ തെൻമല ഡാമിന്റെ മനോഹരമായ വ്യൂ പോയിന്റ് ഇവിടെ നിന്നാൽ ദൃശ്യമാക്കും.

റോസ് മലയിലെത്താൻ എത്തിച്ചേരാനായി
കൊല്ലം ജില്ലയിൽ നിന്ന് ചെങ്കോട്ടയ്ക്കുള്ള പാതയില്‍ ആര്യങ്കാവിലെത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് കാട്ടിലൂടിയാണ് പന്ത്രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ റോസ് മലയായി. രാവിലെയും വൈകിട്ടും കെ.എസ്.ആര്‍.ടി.സി യുടെ ഓരോ സര്‍വീസുകളുണ്ട്. കൂടാതെ ടാക്സി ജീപ്പുകൾ സർവ്വീസ് നടത്തുന്നുണ്ട്.
ശ്രദ്ധിക്കുക സഞ്ചാരി സ്നേഹിതരെ
റോസ് മല ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. എന്ത് സഹായവും തരുന്ന നല്ലവരായ നാട്ടുക്കാരാണിവിടെയുള്ളത്. അവർക്ക് ശല്യമാക്കാതെ ഇവിടെ വരുന്ന സഞ്ചാരികൾ ശ്രദ്ധിക്കുക.
മൊബെൽ റേഞ്ച് പ്രതീക്ഷിക്കരുത് കാറ്റു വന്നാൽ കിട്ടും.
ഇവിടേക്ക് യാത്ര ചെയ്ത് വന്നാൽ എന്റെ സഞ്ചാരി സുഹൃത്തുക്കൾ ഇരുട്ട് വീഴും മുൻമ്പേ റോസ് മലയിൽ നിന്ന് തിരികെ ഇറങ്ങാൻ ശ്രമിക്കുക.
സാഹസിക യാത്രികരെ നിങ്ങളെ റോസ് മല മാടി വിളിക്കുന്നു.

