കുഞ്ഞാമിന…
ഞങ്ങളുടെ കുഞ്ഞീത്ത…എന്റ്മ്മയുടെ കുഞ്ഞ
🥰ആദ്യം ആളെ പരിചയപ്പെടുത്താം..
ആള് ചില്ലറക്കാരിയല്ല ട്ടാ…ഇന്ന് തലശ്ശേരിയാണെങ്കില് നാളെ ബാംഗ്ലൂർ, പിന്നെ സേലം..അതുകഴിഞ്ഞ് കോയമ്പത്തൂര്,
ദാ…ഇന്നലെ വിളിച്ചപ്പോ വയനാട്
ഇടക്ക് നമ്മള് പറയും..
പ്രധാനമന്ത്രിക്കൂടി ഇത്ര തിരക്കില്ലല്ലോ കുഞ്ഞീത്താ ന്ന്
ഞമ്മളെക്കൊണ്ട് ഇതൊക്കെയല്ലെ പറ്റൂ മോളേ, ഉത്തരം ഇതിലൊതുക്കും..
പഠിച്ചിട്ടില്ല….വായിക്കാനറിയാം.ബാങ്ക്,വില്ലേജ്,പഞ്ചായത്ത് സംബന്ധിച്ച എല്ലാകാര്യങ്ങളും… എന്തെങ്കിലും നൂലാമാലകളുണ്ടെങ്കിൽ അത് സംസാരിച്ച് കാര്യങ്ങൾ തീർത്തിട്ടേ കുഞ്ഞാമി മടങ്ങൂ…
എല്ല കുഞ്ഞീത്താ… പഞ്ചായത്തില ആ കാര്യം ശരിയായാ..
പിന്നല്ലാണ്ട്… ബായീല് നാവെന്തിനാ തന്നിന്?
ബർത്താനം പറയണം.. അല്ലാണ്ട് മുണ്ടാണ്ട് നിന്നിറ്റ് ഒരുകാര്യോയില്ല.
ഞിയെല്ലോ എന്തിനാ പഠിച്ചിന്?
ഞമ്മക്ക് പഠിപ്പില്ലാണ്ടായിപ്പോയി..എല്ലെ ഏടെത്തീറ്റ്ണ്ടാവുയേനു.. എന്നിട്ടൊര് കള്ളച്ചിരിയും.
ആ വിഷമം മക്കളെ പഠിപ്പിച്ച് തീർത്തിട്ടുണ്ട്. ഐടി കമ്പനി ജോലിക്കാരനായ മകന്റെ അടുത്താണേ ഈ ബാംഗ്ലൂർ യാത്ര..🥰
സ്വന്തം മക്കളെ മാത്രല്ല കുടുംബത്തിലെ എല്ലാ മക്കൾക്കും വഴികാട്ടിയാണ് കുഞ്ഞീത്ത.
ഇതൊന്നുയല്ല..ന്നാലും ച്ചിരി പിടികിട്ടിക്യാ ഞമ്മള കുഞ്ഞീത്തേന…
ആർക്കെങ്കിലും ഒരത്യാവശ്യം വന്നാൽ ഞമ്മള കുഞ്ഞീത്ത ആടണ്ടാവും ..🙏
എൻറപ്പയും കൊണ്ട് പലതവണ ഹോസ്പിറ്റലിൽ അഡ്മിറ്റാവേണ്ടി വന്നിട്ടുണ്ട്..
ആമ്പുലൻസ് വന്ന് അപ്പേനകേറ്റി ഞാനും കേറിയിരുന്ന് വണ്ടി വിടാൻനേരം ഒര് ശബ്ദം കേൾക്കാം….
“എല്ലം എട്ത്തില്ലെ മോളേ…”
എപ്പൊ എത്തിയൊ എങ്ങനെ എത്തിയോ എന്നൊന്നും അറീല്യ..
കുഞ്ഞീത്ത അടുത്തുണ്ടാവും..അന്ന് കേറിയിരിക്കുന്നതാ… ഡിസ്ചാർജ് ആയി കൂടെയെ വരത്തുള്ളൂ…
ICU വിന് മുന്നിൽ കാർഡ്ബോർഡ് വിരിച്ച് കിടന്ന പലരാത്രികളും… ഉസ്മാനെന്നോ…അശോകനെന്നോ നോക്കാതെ ആരെയും സഹായിക്കാനും … ആരും ഇല്ലാത്തോർക്ക് ഭക്ഷണം വാങ്ങിച്ച് കൊടുത്തും…കഴിയുന്ന ആശുപത്രിവാസം 😒
വീട്ടിലേക്ക്തിരിച്ച് പോവുന്ന ചിലരെങ്കിലും വരും ഞമ്മള കുഞ്ഞീത്തേന കാണാൻ…
താങ്ക്സ് ട്ടാ… ങ്ങള് ള്ളോണ്ട് നന്നായി… പോയിവരേ.
ഇന്നും ഞമ്മളൊന്ന് വിളിച്ച് കുഞ്ഞീത്താ ങ്ങനയ്ണ്ടല്ലോ ന്ന് പറഞ്ഞാ…
മോള് പേടിക്കണ്ട ഞാ നോക്കിക്കൊള്ളാം ന്ന് പറയ്ന്നന കുഞ്ഞീത്ത🥰
ഞമ്മള് എന്നും എവിടെ പ്രാർത്ഥിക്കുമ്പോഴും കുഞ്ഞീത്ത അതിലുണ്ടാവും…
ഒര് പ്രതിഫലോം ആഗ്രഹിക്കാതെ മറ്റുള്ളോർക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജന്മം…
എൻറെ കുഞ്ഞീത്ത🥰😘 🙏🙏

ബേപ്പൂർ സുൽത്താൻ ബഷീർ ന് ശേഷം നാടൻ ശൈലി പിന്തുടർന്ന് മലയാളത്തിനു മറ്റൊരു വരദാനം തലശ്ശേരിക്കാരി പെങ്ങളുട്ടി 🥰