ചെറുത്തു നിൽപ്പിന്റെ നിശബ്ദ നിലവിളികൾ…

വിയോജിച്ചും യോജിച്ചും കലഹിച്ചും പൊട്ടിത്തെറിച്ചും വിപരീത ദിശകളിൽ സഞ്ചരിച്ച രണ്ട്പേർ ഏതോ ഒരു നിമിഷം ഒന്നാകുകയാണ്… ഈ “ഒന്നാകുക” എന്നതിന് ഒരു പാട് പൊളിറ്റിക്കൽ ഡയമഷനുണ്ട്… അത് ഒരു തരം മനുഷ്യത്വത്തിന്റെ പൂരിപ്പിക്കലാണ് , അഥവാ അപരനെ തിരിച്ചറിയലാണ്… അവന്റെ അഗാധസങ്കടങ്ങളെ… തീരാ ആധിയെ ആഴത്തിൽ പിടിമുറുക്കുന്ന ഭീ ദിയെ… നിരന്തരം സ്വൈരം കെടുത്തുന്ന ആശങ്കളെ ഏറ്റ് വാങ്ങലാണ്… ചേർത്ത് പിടിക്കലാണ്…ആ ഒരു ചേർത്ത് പിടിക്കലിനാണ് അരങ്ങ് സാക്ഷ്യം വഹിക്കുന്നത്… മനസ്ആർദ്രമാക്കി കണ്ണ് നനയിച്ച് അവർ ഒന്നാകുമ്പോൾ അരങ്ങ് നൽകുന്നത് , ആധുനിക വർത്തമാനകാല സങ്കീർണ്ണതകളിൽ തീർത്തും ഒറ്റക്കായി പോകുന്ന വരുടെ എണ്ണം ഈ ലോക ത്തോളം തന്നെ പെരുകിക്കൊണ്ടിരിക്കുന്ന ഈ ഇരുണ്ട സാഹചര്യങ്ങളിൽ “ഒന്നാകലിന്റെ” രാഷ്ട്രീയ പാഠം മുമ്പോട്ട് വെക്കുകയാണ്…. നാടകങ്ങൾ അതാത് കാലത്തിന്റെ രാഷ്ട്രീയ പാഠങ്ങളാണെന്ന് തന്റെ രചനകളിലൂടെ ഉറക്കെ പ്രഖ്യാപിച്ച അരങ്ങെഴുത്തിന് പുതിയൊരു ദിശാബോധം നൽകിയ പി.എം. താജിന്റെ അനുസ്മരണചടങ്ങിലാണ് ഞാൻ,”വിപരീതം” എന്ന നാടകം കാണുന്നത്… അടിച്ചമർത്തപ്പെടുന്നവന്റെ ഉള്ളിലെ അണയാത്ത രോഷത്തിന്റെ കനലുകളെ രചനയിൽ കൊടുകാറ്റായി ഉയർത്തി വിട്ട താജിനുള്ള ആദരവുളൊയിരുന്നു” രാവുണ്ണി തമ്പാനും”, “വിപരീതം” എന്ന രണ്ട് നാടകങ്ങളും . വിഖ്യാത നാടക പ്രതിഭയായ “ബ്രഹറ്റ്” പറയുന്നുണ്ട് ‘ഒരു നാടകം സഞ്ചരിക്കേണ്ടത് അതിന്റെ വൈകാരിക തലത്തിലേക്കല്ല, പകരം അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്കായിരിക്കണമെന്ന് ‘…. തീർച്ചയായും ഈ രണ്ട് നാടകങ്ങളും കേരളീയ അരങ്ങുകൾ ഏറ്റെടുക്കേണ്ടതുണ്ട്. കാരണം ജീർണ്ണതയുടെ പുറം തോടിനുള്ളിൽ വീർപ്പ് മുട്ടുന്ന കേരളീയ രാഷ്ട്രീയ സാംസ്ക്കാരി പാരമ്പര്യങ്ങളോട് ഈ നാടകങ്ങൾ ചില പൊള്ളുന്ന സത്യങ്ങൾ വിളിച്ചറിയിക്കുന്നുണ്ട്…

ഇനി വിപരീതം എന്ന നാടകത്തിലേക്ക് … അയാൾ ആത്മഹത്യ ചെയ്യാനാണ് റെയിൽവേ ട്രാക്കിനരികിലേക്ക് കിതച്ചോടിയെത്തുന്നത്…. എവിടെയോ തട്ടിത്തടഞ്ഞ് വീണത് കാരണം വണ്ടി അകന്ന് പോയി…ഇനി വണ്ടി വരാനുള്ള ആ ഇടവേളക്കിടയിലെ ആത്മഹത്യക്കിടയിലെ വലിഞ്ഞുമുറു കുന്ന നിമിഷങ്ങളാണ് ഒട്ടേറെ സംഘർഷങ്ങളിലൂടെ നാടകീയ മുഹൂർത്തങ്ങളിലൂടെ നമ്മ പിടിച്ചു ലച്ച് ആശങ്കകളോടെ മുമ്പോട്ട് കൊണ്ട് പോകുന്നത്. സത്യത്തിൽ ഈ രണ്ടാൾ നാടകം ഒരു ബ്ലയിഡിന്മേലുള്ള നടത്തമാണ് ഒന്ന് പാളിയാൽ പെട്ട് പോകും. ഇതേ ആവിഷ്ക്കാര രീതിയിലുള്ള പല നാടകങ്ങളും നമ്മളിലൂടെ ഇതിനകം കടന്ന് പോയിട്ടുണ്ടെങ്കിലും രണ്ട് അസാധ്യ ആക്ടേഴ്സ്സിന്റെ ആക്ടിങ്ങിന്റെ വിവിധ ലയേർസ്സ്, കൊടുക്കൽ വാങ്ങലുകൾ, കാസ്റ്റിങ്ങിലെ കൃത്യത . അതിനപ്പുറം രചന മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയം . ആ ഒരു വിഷയത്തെ അതി നാട്യങ്ങളേതുമില്ലാതെ അരങ്ങിൽ പൊള്ളുന്ന അനഭവമാക്കി മാറ്റു എന്നത് ഒരു എളുപ്പ പണിയല്ല .ആ ഒരു ശ്ര മകരമായ ദൗത്യമാണ് വളരെ ഭദ്രതയോടെ കൈയൊതുക്കത്തോടെ എന്നാൽ വളരെ ശക്തമായും ഈ നാടകത്തിന്റെ രച നയും സംവിധാനവും നിർവഹിച്ച ഡോ. ജെയിംസ് പോൾ സാധ്യമാക്കിയിരിക്കുന്നത്… വേണ്ടും വേണ്ടാതെയും കൊട്ടി ഘോഷിക്കപ്പെടുന്ന മലയാളഅരങ്ങിന് ജെയിംസ് മാഷെപ്പോലലുള്ളവർ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പറഞ്ഞല്ലോ…. രണ്ട് നടന്മാരുടെ അസാമാന്യ അഭിനയ സഞ്ചാരമെന്ന്… കരീംദാസ് എന്ന നടന്റെ വേഷം മഹേന്ദ്ര വർമ്മയുടെതാണ് അത് അദ്ദേഹത്തിൽ ഭദ്രമാണ്…. മഹേ ന്ദ്രവർമ്മയിൽ ഇനിയും വിട്ട് പോയിട്ടിലാത്തവരേണ്യതയുടെ നിറപ്പകർച്ചകൾ പറ്റി പ്പിടിച്ച് നിൽപ്പുണ്ട്. അത് കൊണ്ടാണല്ലോ അയാളുടെ ആത്മഹത്യാശ്രമങ്ങൾക്കിടയിലേക്ക് കടന്നുവന്ന ബംഗാളിയോട് അയാൾക്ക് ഈർഷ്യയും കടുത്ത വെറുപ്പും ഒക്കെ തോന്നുന്നത്…. മഹേന്ദ്രനിൽ എഴുപത് കളിലെയോ എൺമ്പത് കളിലെ യോ ഒരു “ബുജി” പ്രേതം ഒളിഞ്ഞ് കിടപ്പുണ്ട്,അത് പോലെ സാംസ്ക്കാരിക പ്രവർത്തകന്റെ ആ അയഞ്ഞ കുപ്പായവും …. സ്വയം ഊറ്റം കൊള്ളുന്ന സാംസ്ക്കാരിക മേഖലകളിൽ ഉന്മാദം പൊട്ടിയൊഴുകി ജീവിതം ആഘോഷിച്ച ഒരുപാട് ജന്മങ്ങളെ നമുക്കറിയാം …..അത്തരം എച്ചിലുകൾ പേറുന്ന ജീർണ്ണിച്ചഒരു ഉടലാണ് മഹേ ന്ദ്രവർമ്മ… ജീവിതം എല്ലാ അർത്ഥത്തിലും ആഘോഷിച്ച് തി മർത്ത അയാൾക്ക് ജീവിതം മടുത്തിരിക്കന്നു… എല്ലാ സുഖസമൃദ്ധിയിലൂടെയും ഒഴു കിയ ഒരാൾ… ഇനി ഒരു സുഖവും അയാൾക്ക് മുമ്പിലില്ല… ഒരു തരം ഭാർശനിക വ്യഥ അയാളെ വേട്ടയാടുന്നുണ്ട്…. വിഷാദ രോഗത്തിൽ നിന്നുള്ള ആത്മഹത്യ മാനിയയും …..അത്മഹത്യ ചെയ്യപ്പെടാൻ പോകുന്ന ഒരു മനുഷ്യന്റെ യാതൊരു വ്യഥയും മില്ലാതെയാണ് അയാൾ റെയിൽവേ ട്രാക്കിനരികിലേക്ക് എത്തുന്നത്…. അവിടെ വെച്ചാണ് അയാളിലേക്ക് ട്രാക്ക്മാൻ കടന്നെത്തുന്നത്… ബംഗാളിയോടുള്ള വെറുപ്പ് പതിയെ പതിയെ അടുപ്പമായി മാറുകയാണ്…. അതിന് കാരണം ആ ബംഗാളിയിലെ നിഷ്കളങ്കതയാണ്… അയാളിൽ അയാൾ ഒളിപ്പിച്ച് വെച്ച സങ്കടങ്ങളുടെ പെരുമഴയാണ്….

റെയിൽവേയിൽ കാരാർ തൊഴിലാളിയായി ജോലി നോക്കുന്ന ആ ജാർഖണ്ഡ് കാരനിലൂടെ അഴുകി പൊട്ടിയൊഴുകുന്ന ഇന്ത്യനവസ്ഥ പതിയെ മഹേന്ദ്രനറിയുകയാണ് ….കാൽക്കീഴിൽ നിന്ന് ചവുട്ടി നിൽക്കുന്ന മണ്ണത്രയും ഒലിച്ച് പോ കു ന്നവന്റെ വിലാപമാണ് ഖുതാറാം എന്ന ആ… ജാർഖണ്ഡ് കാരൻ…. “ഖുതാറാം ” ഭൂമിയുടെ നാഥൻ എന്നോ മറ്റോ ആണ് അർത്ഥം…. ഭൂമിയുടെ നാഥനാ യ ആ രാമൻ എങ്ങും മെത്താതെ ഒരു പൊങ്ങുതടി പോലെ ഒഴുകുകയാണ്…. നമുക്ക് ഒട്ടും പരിചിതമല്ലാത്ത ജീവിത നയിക്കന്ന ഇത്തരം ആളുകളെ നാം എപ്പോഴും നനമ്മുടെ സുഖ ജീവിത പരിസരങ്ങളിൽ നിന്നും അ അകറ്റി നിർത്തും ആത്മഹത്യയിലേക്ക് വഴുതുമ്പോഴും മഹേന്ദ്രനിൽ സംഭവിക്കുന്നതും അതാണ്…

ഇതെഴുതുമ്പോൾ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ “ഫിനു റിക്കൺ” ഓൺ ജേർണലിസം എന്ന പുസ്തകത്തിൽ എഴുതിയ വരികൾ ഓർത്ത് പോവുകയാണ് ” ഭരണകൂടം ചലം നിറഞ്ഞ വ്രണങ്ങളാണ് ഇടക്കിടെ അത് പൊട്ടിയൊഴുകും ….ആ പൊട്ടിയൊഴു കലാണ് ലോകത്ത് പലയിടങ്ങളിലായി നടക്കുന്നത്.” ഈയൊരു പൊട്ടിയൊഴുകലാണ് കാലങ്ങളായി ജാർഖണ്ഡിലും നടന്ന് കൊണ്ടിരിങ്ങന്നത്…..എതിർക്കുന്നവരെ മാവോയിസ്റ്റ് കളെന്ന് മുദ്ര കുത്തി കാട്ടിൽ കൊണ്ട് പോയി നിഷ്ക്കരുണം വെടി വെച്ച് കൊല്ലുകയാണ് ഭരണകൂടവും അവർക്ക് ഓശാന പാടുന്ന ഭൂപ്രക്കളും കോർപ്പറേറ്റ് കമ്പനികളും…. അവിടുത്തെ മനുഷ്യർക്ക് ജീവിതം എന്നത് നിരന്തര പോരാട്ടമാണ്… അത്തരം ഒരു ക്രൂരമായ അവസ്ഥയിൽതന്റെ കുടുംബവും ചോരച്ചിതറി ഇല്ലാതായതറിഞ്ഞപ്പോൾ മനസ്സ് വെന്ത് ആത്മഹത്യയിലേക്ക് വഴുതി പോകുന്ന ഖു താറാം…. അത് നെഞ്ച് തകർന്നേ നമുക്ക് കണ്ട് നിൽക്കാനാവൂ…. വിനോദ് നിസരി ആ കഥാപാത്രമായി നിറഞ്ഞാടുകയായിരുന്നു… അത്രമേൽ അമ്പരിപ്പിക്കുന്നതായിരുന്നു ആ വേഷപ്പകർച്ച …. ഖുതാറാമ്മിനെ ആത്മഹത്യക്ക് വിട്ട് കൊടുക്കാതെ മഹേന്ദ്രൻ ച്ചേർത്ത് പിടിക്കയാണ്…. അവർ ഒന്നാകുകയാണ്…. മമരണത്തിനപ്പുറം അവർ അവരുടെ ജീവിതം കൊണ്ട് പൊരുതി നേടിയെടുക്കണ്ട ചിലതുണ്ടെന്ന് തിരിച്ചറിയുകയാണ്…..ഈ ഒന്നാകലിന്റെ രാഷ്ടീയവും അതിന്റെ ആഴമേറിയ കാഴ്ചപ്പാടും അടിയൊഴുക്കായി വരുന്ന “വിപരീതം” എന്ന നാടകംപ്രത്യാശയുടെ കാണാ വെളിച്ചം നമ്മളിലേക്ക് പടർത്തി അതിന്റെ അർഥപൂർണ്ണമായ വഴികളിലേക്ക് സഞ്ചരിക്കുകയാണ് ….ചില നാടങ്ങൾ കണ്ട് ഓഡിറ്റോറിയം വിട്ട് അകന്നാലും അത് നമ്മോടൊപ്പം ഇറങ്ങിപ്പോരും… ഇപ്പോഴും എന്റെ മനസ്സിൽ ആ നാടകമുണ്ട്… ജീവനോടെ …. ഈ നാടകത്തിന്റെ പിന്നരങ്ങിൽ ശക്ത സാന്നിദ്ധ്യമായ സജിത്ത് കുരിക്കത്തൂരിനും അശോകൻ പന്നിക്കോടിനും ആശംസകൾ…. ഈ നാടകം അവതരിപ്പിച്ച ജനചേതന ഡ്രമാറ്റിക്ക് സ്സിനും

ഫോട്ടോസ്. സതി

Share this:

Recently added