“സഡാക്കോ സമാധാനത്തിന്റെ മാലാഖ”

ഇന്ന് ആഗസ്റ്റ് 6 ഹിരോഷിമാദിനം….

ഒരോ ഹിരോഷിമാദിനത്തിലും എന്റെ മനസ്സിലേക്ക്

സമാധാനത്തിന്റെ സങ്കീർത്തനങ്ങളുമായി അവൾ വരും…

സഡാക്കോ സസാക്കി എന്ന കൗമാരക്കാരി പെൺകുട്ടി.

അവൾ എന്റെ എഴുത്ത് മേശക്കരികെ നിന്ന് സമാധാനത്തിന്റെ ആ പാട്ട് പാടും.

വർഷങ്ങൾക്ക് മുമ്പ് രണ്ടായിരത്തി എട്ടിലോ മറ്റോ ആണെന്ന് തോന്നുന്നു

അങ്കമാലി നൈപുണ്യ ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി

“പാചമിൻ തേരീസ്” (ഭൂമിയിൽ സമാധാനം) എന്ന തിയേറ്റർ ആന്തോളജിയിൽ

സമാധാന സന്ദേശമായി വരുന്ന ലോക ക്ലാസിക്ക് പുസ്തകങ്ങളിൽ നിന്ന്

പത്തോളം ടെക്സ്റ്റ്കൾ ഞാൻ രചനക്കായി അവലംബിച്ചിരുന്നു.

അതിൽ ഒന്നായിരുന്നു സമാധാനത്തിനായി വിലപിച്ച സഡാക്കോ സാക്കിയുടെ ജീവിതകഥ….

അന്ന് മുതൽ എന്റെ മനസ്സിൽ നിന്ന് അടർത്തിമാറ്റാൻ കഴിയാതെ

ആ പെൺകുട്ടി ഒരു വിങ്ങലായി നിറഞ്ഞ് നിൽപ്പുണ്ട്…

വർഷങ്ങൾ കഴിഞ്ഞ് ട്രന്റ് ബുക്സ്സിൽ എഡിറ്ററായി ജോലി നോക്കുമ്പോൾ

പാപ്പാത്തി പുസ്തകനിരയിൽ കുട്ടികൾക്കായി ഒട്ടേറെ പുസ്തകങ്ങൾ ഞങ്ങൾ പുറത്തിറക്കിയിരുന്നു. അതിൽ ഒന്നാണ്

ഞാനെഴുതിയ “സഡാക്കോ സമാധാനത്തിന്റെ മാലാഖ” വർഷങ്ങൾ ഏറെക്കഴിഞ്ഞ് ട്രന്റ് ബുക്സ്സിൽ വീണ്ടും എഡിറ്ററായിജോയ്ൻ ചെയ്തു.

ഇന്ന് വെളുപ്പാൻ കാല മഴയിൽ നിന്നും

അവ്യക്തമായ…. ആർദ്രമായ സ്വരത്തിൽ ഞാൻ അവളുടെ പാട്ട് കേട്ടു…

കാലം എത്ര കഴിഞ്ഞാലും ചില കഥാപാത്രങ്ങൾ മനസ്സിൽ നിന്നും ഇറങ്ങി പോവില്ല….

അതിന് അവൾ കഥാപാത്രമല്ലല്ലോ…..

അതിനവൾ ജീവിച്ചിരുന്ന പെൺകുട്ടിയല്ലേ…?

ഉള്ള് വെന്ത് ജീവിച്ച ഒരു പെൺക്കുട്ടി….

മരണം കൊണ്ട് സമാധാനത്തിന്റെ ചരിത്രമെഴുതിയ പെൺക്കുട്ടി…

“This is our cry

This is our prayor,

Peace in the world “

Share this:

Recently added