നാട്യമില്ലാതെ..

കൂട്ടിവെച്ചിട്ടുണ്ട്
ഒരുപാട് കാലത്തെ
കണക്കുകളെല്ലാം
കൈത്തലത്തിലെ
കടലാസുവെള്ളയിൽ

കൂട്ടിയും കിഴിച്ചും
ഹരിച്ചും ഗുണിച്ചും
പരകോടിയിലെത്തിയ
വേഷങ്ങൾ പലതും
അഴിച്ചുവെച്ചിട്ടുണ്ട്

ചിലതിൽ പറ്റിപ്പിടിച്ച
ചായങ്ങൾ നിറയെ
ചോരയുടെ ഗന്ധം
പടർന്നിരുന്നെങ്കിലും

ഉള്ളിൻ്റെ ഉള്ളിൽ
എവിടെയോ മുറിവേറ്റ്
പിടയുന്ന നേരത്ത്
വേദനിച്ചെങ്കിലും

അറിയാതെയാണെന്ന്
പറയുന്നുണ്ടെങ്കിലും
ഉൾക്കൊള്ളാനാവാതെ
മനസ്സ് പതറുന്നുണ്ടെങ്കിലും

കളിച്ച നാടകങ്ങൾക്ക്
മുന്നിലൊരിക്കലും തോൽക്കാതെ
കാണികൾക്ക് മുന്നിൽ
ജയിച്ചു നിന്നെങ്കിലും

ഇത്രകാലം കണ്ട
തറകൾക്ക് മുന്നിൽ
കാണികൾ നിറയെ
ഹർഷാരവം മുഴക്കുന്നെങ്കിലും

എത്രമാത്രമിനി
അഴിച്ചുവെച്ച
കോപ്പുകൾ തിരികെ
അണിയുവാനാവുമെന്നറിയാതെ

ഒരു മനസ്സിവിടെ
നൊന്തു വീഴുന്നുണ്ട്
ഇടയ്ക്കെപ്പോഴോ പെട്ടന്ന്
കർട്ടൻ വീണ നാടകം പോലെ

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added