കാളപ്പെറ്റമറുമൊരു
ദുഃഖ സ്വപ്നം ചങ്കിൽ
ചോരച്ചീറ്റിയുറഞ്ഞു
തുള്ളുമ്പോൾ
കൂമൻ മരത്തിലെ
കിളികളോടാരും
തൂങ്ങി മരിച്ചവൻ്റെ
പകലിനെപ്പറ്റി
ചോദിക്കല്ലെ…..
കറുത്തവാവിൽ
കരിനാഗങ്ങളിഴഞ്ഞു
വന്നെൻ്റെ
പ്രണയ കുടീരത്തിൽ
വിഷം തീണ്ടി
മറയുമ്പോൾ
ആൽമരക്കൊമ്പിലെ
പാതിരകളോട്
നീലിച്ചുപോയെൻ്റെ
ചെമ്പരത്തിക്കാടുകളെ
അടക്കം ചെയ്യാൻ
പറയരുതേ…..
വീണ്ടും പൂക്കും
സുഗന്ധം വസന്തങ്ങളിൽ
നീയണച്ച വിളക്കുമാടങ്ങളിൽ
രാത്രി മുല്ലകൾ
പടരും,
അരുതെന്ന്
പറയണം
പൂക്കളോട്
നെഞ്ചിലെറിഞ്ഞ്
മടങ്ങുവാനെണെങ്കിൽ
ഇനിയൊരിക്കലും,
പൂക്കാതിരിക്കാൻ…..
