ഇതിപ്പോരു ശവശരീരമാണ്
മുൻപ് നന്നായി ഓടിച്ചാടി നടന്ന്
കാര്യങ്ങളെല്ലാം
ഭംഗിയായിനിർവഹിച്ചിരുന്നു ……..
ഉട ല്കിയിട്ടില്ല
ശ്വാസമെടുക്കുന്നുണ്ട്
മുഖമിത്തിരി വിളറിയിട്ടുണ്ട്
പ്രാഥമിക കർമങ്ങളും
നിർവഹിക്കുന്നണ്ട്
ഹൃദയമാരോ ചൂഴ്ന്നു കൊണ്ടുപോയി
ആ സ്ഥാനത്തിപ്പോൾ ശൂന്യതയാണ് കാണുന്നത്
കാലുകളും കൈകളും
നിശ്ചിത സ്ഥാനത്തുണ്ട്
എല്ലാം പൊയ്കലുകളും പൊയ് കൈകളും
കണ്ണുകൾ ഏതോ ഒരു ബിന്ദുവിലേക്ക് തുറിച്ചു നോക്കിയ രിപ്പാണ്
ചുണ്ടുകൾ ചിരിമറന്നു മുടിയൊക്കെ ജഢ കെട്ടി പാറി പറന്നിരിക്കുന്നു
ഞാൻ ജീവിച്ചിരിപ്പുണ്ടോ?
