ഓരോരോ ആചാരങ്ങൾ

നാടകം കാണാൻ മുൻ നിരയിൽ തന്നെ സീറ്റ്പിടിച്ചു… ഏറ്റവും പിറകിലുള്ള ആൾക്ക് കൂടി വേണ്ടിയാണ് നാടകം എന്ന് പറയുമെങ്കിലും മുന്നിൽ ഇരുന്ന് കണ്ടാലെ നാടകം ശരിക്ക് ആസ്വദിക്കാൻ കഴിയു
‘ സമൂഹത്തിൽ നടമാടുന്ന ദുരാചാരങ്ങൾക്കെതിരെ , ജാതിവ്യവസ്ഥകൾക്കെതിരെ ഞങ്ങൾ അവതരിപ്പിക്കുന്ന നാടകം ‘. മൈക്കിൽ അനൗൺസ്‌മെന്റ്…. നല്ല തീം..അപ്പോൾ നാടകം ഗംഭീരമാവും…ല്ലെ… ശാലു അമ്മയുടെ മുഖത്തേക്ക് നോക്കി… അമ്മ ശരിവെച്ചു കൊണ്ട് തല കുലുക്കി… നാടകം തുടങ്ങി… നടീ നടൻമാർ മത്സരിച്ച് അഭിനയിച്ചു… ശബ്ദവും വെളിച്ചവും രംഗസജ്ജീകരണവുമെല്ലാം നന്നായിരുന്നു…. തീ പാറുന്ന ഡയലോഗുകൾ…. സദസ്യരുടെ കൈയടികൾക്കിടയിലൂടെ പിന്നെയും അനൗൺസ്‌മെന്റ്….. ‘ജാതിപ്പേരുകൾ പറയാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുക എന്ന സുന്ദരമായ സന്ദേശം നല്കുന്ന ഞങ്ങളുടെ ഈ നാടകം ഇവിടെ അവസാനിക്കുന്നു… നാടകത്തിന്റെ രചന ശിവദാസൻ പിള്ള…. സംവിധാനം വിശ്വനാഥൻ നായർ… ‘ ശാലു വീണ്ടും അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.’ എത്ര സുന്ദരമായ ആചാരങ്ങൾ .ല്ലെ’… ചുണ്ടിലൂറിയ ഒരു ചിരിയോടെ അമ്മ വീണ്ടും തലകുലുക്കി

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added