ഓണമെന്നോർമയിൽ

ഓർക്കുവാനേറെ
സുഖദമാം ഓണം,
ഓർമ്മകളിലിന്നും
നിറഞ്ഞു നിൽക്കുന്നു.

അത്തം മുതൽക്കേ യൊരുങ്ങി നിൽക്കും
മുറ്റം,
അത്രയും ഐശ്വര്യ മാർന്ന തിരു മുറ്റം.

കൺകോണിലിന്നും
തെളിഞ്ഞു നിൽക്കുന്നു,
കമനീയ സുന്ദരമായപ്രകൃതി യും.

നിറയെ കുസുമങ്ങൾതിങ്ങി വിളങ്ങിടും,
നിത്യ സുഗന്ധിയാമെന്റെ പൂന്തോട്ടം.

പല ജാതി പൂക്കൾ നിറഞ്ഞൊരാ തോട്ടം,
പലവട്ടം കണ്ടു മനം കുളിർത്തീടവേ,

തിരുവോണസദ്യയും തിരുവാതിരയും,
തിരയടിച്ചെത്തുന്നുവീണ്ടുമെന്നുള്ളിൽ.

കൂട്ടുകാരൊത്തു കളിച്ചോരാ കാലം,
കൂട്ടിനായെത്തുമോ
വീണ്ടുമെൻ കൂടെ.

ആ നല്ല കാലം തിരികെവന്നീടുവാൻ,
ആമോദമോടിന്നും
കാത്തിരിപ്പൂ ഞാൻ.

Like this:
Share this:

Leave a Reply

Your email address will not be published. Required fields are marked *

Recently added