ചുട്ടുപൊള്ളുന്ന വേനൽ
ഇടിയോട് കൂടിയ വേനൽ മഴ ഇടയ്ക്ക് പെയ്തിറങ്ങുന്നുണ്ട്, പ്രകൃതിയാകെ ഈ വേനൽ മഴയിൽ തണ്ണുത്ത് മരവിച്ചിരിക്കയാണ്.
സിമി ഇന്നും പരാതി പറച്ചിലുമായാണ് ഉണർന്നത്.
എന്നും വാശിയാണ് സിമിക്ക്…
അതെ സിമിയുടെ വാശിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഇവിടെ തുടങ്ങട്ടെ സിമിയുടെ കഥയുടെ ആദ്യ അദ്ധ്യായം.
രാവിലെ വൈകി ഉണർന്നു ഒരോട്ടമാണ് സ്കൂളിലേക്ക്.
എങ്കിലും പഠിക്കാൻ മിടുക്കിയാണ്.
പ്ലസ് വൺ നല്ല മാർക്കോടെ പാസായി.
എല്ലാ പരിപാടിയിലും ടോപ്പർ ടീച്ചർമാരുടെ പ്രിയങ്കരി, നല്ല സിൽക്കി മുടി തോളറ്റം വരെ മുറിച്ച് എല്ലാരോടും നിഷ്ക്കളങ്കതയോടുള്ള സംസാരം. ആരെയും ആകർഷിക്കുന്ന വിടർന്ന കണ്ണുകൾ, കുറച്ച് നാൾമുൻപ് അവൾ വല്ലാതെ മാറി…
ഒരു ഉന്മേഷക്കുറവ്, വീട്ടിലുള്ള ബഹളം ആദ്യത്തെക്കാൾ കൂടി.
തൊട്ടതിനും പിടിച്ചതിനും ദേഷ്യം. അമ്മയോടും മുത്തശ്ശിയോടും വെറുതെ തട്ടിക്കയറും. ഒറ്റമോളായതിന്റെ എല്ലാ പിടിവാശിയും അവളിലുണ്ടായിരുന്നു.
ബിസിനസ് മെനായ പപ്പ രാത്രി വരുമ്പോൾ അമ്മ എപ്പോഴും പരാതി പറയും, അപ്പോഴൊക്കെ പപ്പ പറയും അവൾ കുഞ്ഞല്ലേ എന്ന്.
ഒറ്റ മോളായത് കൊണ്ട് മിണ്ടിയും പറഞ്ഞിരിക്കാൻ ആളില്ലാഞ്ഞിട്ടല്ലേ? എന്ന് പപ്പ പറഞ്ഞ് ചിരിച്ചു തള്ളും.
പയ്യെ പയ്യെ അവൾ വാതിലടച്ചിരിക്കാൻ തുടങ്ങി… ക്ലാസ് കഴിഞ്ഞാൽ മുഴുവൻ ടൈം മുറിയിൽ തന്നെ, ഫുൾ ടൈം ഫോണിലായി. അമ്മ അത് ശ്രദ്ധിക്കാതെയായി,
മുത്തശ്ശി ഇടക്കിടെ പിറുപിറുക്കും, ഈ കുട്ടി എന്തെടുക്കുവാ മുറിയിലിരുന്നെന്നും പറഞ്ഞ്, അപ്പോഴൊക്കെ അമ്മ മുത്തശ്ശിയോട് പറഞ്ഞു കൊണ്ടേ ഇരുന്നു… അവൾ പഠിക്കുന്നതല്ലേ എന്ന്.
അവളുടെ സുഹൃത്ത് വലയം ചുരുങ്ങിവന്നു. പിന്നെ പിന്നെ പഠനം ഭാരമായി തോന്നി തുടങ്ങി, അടുത്ത സുഹൃത്തുക്കളോട്‌വരെ തട്ടിക്കയറാൻ തുടങ്ങി. അവരും പതിയെ അവളിൽ നിന്ന് അകന്നു,
ആരും അന്വേഷിച്ചുമില്ല… സിമി നീയെന്തേ ഇങ്ങനെയെന്ന്?
അവൾ വല്ലത്തൊരു മാനസികാവസ്ഥയിലൂടെ കടന്നു പോവുന്നത് അവർക്കും മനസ്സിലാക്കാൻ പറ്റിയില്ല.
കോളേജ് പ്രോഗ്രാമിലൊന്നും അവൾ നിന്നില്ല. അനുവൽഡേ അവൾ ലീവാക്കി എക്സാം കഴിഞ്ഞു റിസൾട്ട് വന്നു, വളരെ പ്രതീക്ഷ നൽകുന്ന കുട്ടിയായിരുന്നു. ടീച്ചേഴ്സിനെയും അവൾ സങ്കടത്തിലാക്കി. ജസ്റ്റ് പാസ്, അവളെ റിസൾട്ട് വല്ലാതെ തളർത്തിയിരുന്നു,
ഹയർ സ്റ്റഡീസിന് അവൾ വിദേശത്ത് അയക്കാൻ ആഗ്രഹിച്ചിരുന്നു അവളുടെ പപ്പ.
എല്ലാത്തിനും പെട്ടെന്നൊരു തിരശ്ശീല വീണപോലെ,
ജീവിതത്തിൽ ഒരു പ്ലസ് ടുകാരി ചെയ്യാത്ത ഒരു തെറ്റ് അവൾ ചെയ്തു. ട്യൂഷൻ ക്ലാസിൽ നിന്ന് പരിചയപ്പെട്ട ബിനിയെന്ന കുട്ടിയുമായി അവൾ വല്ലാതെ അടുത്തുപോയി.
അരുതാത്ത ഒരു ബന്ധം വളർന്നു വന്നു എന്ന് മനസിലാക്കാൻ സിമി വൈകിപ്പോയി, ബിനിയ്ക്ക് അവളില്ലാതെ പറ്റില്ല എന്ന അവസ്ഥയായി,
നേരം പുലരുവോളം ഫോണിൽ രണ്ടുപേരും സംസാരിച്ചു കൊണ്ടിരുന്നു, ക്ലാസ് കഴിഞ്ഞത് കൊണ്ട് അവർക്ക് പഴയത് പോലെ കാണാനും പറ്റാതെ ആയി. കാര്യങ്ങൾ കൈവിട്ടുപോയി എന്ന് സിമി മനസിലാക്കാനും വൈകി,
അപ്പോഴേക്കും ബിനി അവളെ ഒരു പാർട്ട്ണറായി സങ്കല്പിച്ച് കഴിഞ്ഞിരുന്നു, സിമി പതിയെ അതിൽ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ മാർഗവും നോക്കാൻ തുടങ്ങി. കാരണം അവളെ പപ്പ ഓസ്ട്രേലിയയിൽ സൈക്കോളജിക്ക് അഡ്മിഷൻ എടുക്കാനുള്ള നെട്ടോട്ടമായിരുന്നു, അങ്ങനെ ലോകത്തെ ഏറ്റവും നല്ല സൈക്കോളജി യൂണിവേഴ്സിറ്റി ഓസ്ട്രേലിയയിൽ പപ്പ കണ്ടത്തി.
പപ്പ ഇടക്കിടെ പറയും കേരളത്തിലെ പോലെ നല്ല കാലാവസ്ഥയാണ് എന്നൊക്കെ. അത് സിമിയെ ചെകുത്താനും കടലിനും നടുവിലായ ഒരു മാനസികാവസ്ഥയിൽ എത്തിച്ചു, ബിനിയെ തന്റെ ജീവനെക്കാൾ ഏറെ അവൾക്ക് ഇഷ്ടമാണ്. പക്ഷേ, പിന്നെ അവളുടെ ഫോൺ എടുക്കാതെ ഓരോ ഒഴിവ് കഴിവ് പറഞ്ഞു നോക്കി. ബിനിയ്ക്ക് അവളില്ലാതെ പറ്റില്ല എന്ന് മനസിലായപ്പോൾ അവളോട് കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കും.
അവൾക്ക് ഞാനില്ലാതെ പറ്റുമോ എന്ന ചിന്തയുമായി
രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
രാവിലെ എന്തെങ്കിലും കളവ് പറഞ്ഞ് ബിനിയെ കാണാൻ പോവാൻ തീരുമാനിച്ചു, അങ്ങനെ ഫ്രണ്ടിന്റെ വീട്ടിൽ ഒരു പരിപാടി ഉണ്ടെന്ന് പറഞ്ഞ് ബിനിയെ കാണാൻ ഇറങ്ങി,
ഒരുപാട് ചെടികളുള്ള ഒരു കുഞ്ഞു വീട്, തോട്ടം നിറയെ ജമന്തിയും പിച്ചകവും റോസും ഒക്കെ വിരിഞ്ഞു നില്കുന്നു. ബിനി അതിനെ തൊട്ടും തലോടിയും നിൽക്കുമ്പോൾ ഗെയ്റ്റിനപ്പുറം ഒരു നിഴലനക്കം… അതി ബിനിയായിരുന്നു… സിമിയെ കണ്ടതും അവൾ ഓടിവന്ന് കെട്ടിപിടിച്ചു. വീട്ടിൽ അവൾ തനിച്ചായിരുന്നു. പിന്നെ വേഗം അകത്തേക്ക് കൊണ്ട് പോയി. കുറെനേരം അവളെ ഇമവെട്ടാതെ നോക്കിയിരുന്നു. അവളുടെ തലയിലൂടെ മുടിയൊക്കെ തഴുകി വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നു.
എല്ലാം മിണ്ടാതെ കേട്ടിരുന്നു. പിന്നെ അവളുടെ കൈ പതുക്കെ എടുത്ത് മടിയിൽ വെച്ച് സിമി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അടുത്ത തിങ്കളാഴ്ച ഞാൻ ഓസ്ട്രേലിയയിലേക്ക് പോകുകയാണ്. സൈക്കോളജി കോഴ്സിന് അഡ്മിഷൻ എടുത്തെന്ന് പറഞ്ഞു. ഇതുകേട്ടതും ബിനി ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കിയിരുന്നു. പിന്നെ പെട്ടെന്ന് അവളെ കെട്ടിപിടിച്ച് ഒരു കൊച്ച്ക്കുട്ടിയെപ്പോലെ വാവിട്ട് കരയാൻ തുടങ്ങി. ഞാൻ വിടില്ല എന്നും പറഞ്ഞ്അവളെ വരിഞ്ഞു മുറുക്കി കൊണ്ടേ ഇരുന്നു. അവളുടെ സങ്കടം തീരെ കരയട്ടെ എന്ന് കരുതി അവളുടെ കൈകൾക്കിടയിൽ കണ്ണടച്ച് ഒരു കുഞ്ഞിനെ പോലെ കുറേനേരം നിശ്ചലയായി നിന്നു, പിന്നെ സിമി കൈകൾ പതുക്കെ മാറ്റി പറഞ്ഞു. ഓസ്ട്രേലിയയിലെ വളരെ പ്രശസ്തമായ യൂണിവേഴ്സിറ്റി ആണ്.
“യൂണിവേഴ്സിറ്റി ഓഫ് melbourne “അവിടെ പഠിക്കുക ഒരു ഭാഗ്യമാണ്, എനിക്ക് പോയെ തീരൂ. എന്റെ പപ്പയുടെ ഏറ്റവും വലിയ സ്വപ്നമാണ് എന്നെ ഡോക്ടർ ആക്കുക എന്നത്, അത്കൊണ്ട് ബിനി നീ അതിന് വിലങ്ങ് തടിയായി നിൽക്കരുത്.” എന്ന് പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയതേ ഉള്ളൂ, ആ സമയം കൊണ്ട് ബിനി ഓടിപ്പോയി വാതിലടച്ചു, സിമി ഒരു നടുക്കത്തോടെ അത് നോക്കി നിന്നു. അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു ആ കരച്ചിൽ. സിമി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവൾ അതൊന്നും കേൾക്കാതെ നീ എന്നെ വിട്ട് പോകരുത് എന്ന് പറഞ്ഞ് സിമിയുടെ കൈ പിടിച്ച് ആർത്തലച്ച്കരഞ്ഞു കൊണ്ടിരുന്നു… പക്ഷേ സിമി അതൊന്നും വകവെക്കാതെ അവളുടെ കൈതട്ടിമാറ്റി ഡോർ തുറന്ന് പുറത്തേക്കോടി,
അത് നോക്കിനില്കാനെ ബിനിയ്ക്ക് പറ്റിയുള്ളൂ,
അമ്മ അവൾക്കരികിലേക്ക് വന്ന്അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബിനി ഒന്നും മിണ്ടാതെ റൂമിൽ വാതിലടച്ചിരുന്നു. നേരം പുലരുവോളം കരഞ്ഞിരുന്നു, ബിനി അമ്മയുടെ ഏക മകളാണ്. ഒരു ചേട്ടനുണ്ടായിരുന്നു. ബൈക്ക് ആക്സിഡന്റിൽ രണ്ട് വർഷം മുൻപ് മരണപ്പെട്ടു. വിഷുവിന്റെ തലേദിവസം മാർക്കറ്റിൽ പോയതായിരുന്നു. ഒരു ലോറിതട്ടിയായിരുന്നു അപകടം.
വീട്ടിൽ വെള്ളപുതച്ച മകനെ കൊണ്ട് വന്നതെ അമ്മയ്ക്ക് ഓർമയുള്ളൂ, അതിൽ നിന്ന് മോചിതയാവാൻ ഒരു വർഷം തന്നെവേണ്ടി വന്നു ആ അമ്മയ്ക്ക്, അമ്മ ടെക്സ്റ്റൈസിൽ സെയിൽസിൽ ജോലി ചെയ്തിട്ടാണ് ജീവിതം മുൻപോട്ട് പോവുന്നത്. അച്ഛൻ ബിനി ജനിച്ച രണ്ടാഴ്ചകഴിഞ്ഞപ്പോൾ മദിരാശിയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരു സ്ത്രീയുമായി വിവാഹം കഴിച്ച് അവിടെയായി. അതിൽപ്പിന്നെ, അച്ഛന്റെ യാതൊരു വിവരും ഉണ്ടായിരുന്നില്ല. ആ അമ്മയ്ക്ക് ആകെയുള്ള പ്രതീക്ഷ ഈ മകളാണ്, രാവിലെ അമ്മ അവളുടെ കതകിന് മുട്ടിവിളിച്ചു പറഞ്ഞു.
“ഞാൻ ജോലിക്ക് പോവ്വാ മോളെ ചായ എടുത്ത് വെച്ചിട്ടുണ്ട്. നീ എഴുന്നേറ്റ് ഡോർ അടക്കണെ” എന്ന് പറഞ്ഞ്അമ്മ തിരക്കിട്ട് ബാഗും എടുത്ത് പടി ഇറങ്ങി, ബിനി എഴുന്നേറ്റ് വന്നു വാതിലടച്ച് സിമിയെ ഫോണിൽ വിളിക്കാൻ തുടങ്ങി, ആദ്യം റിങ് ചെയ്തിരുന്നു പിന്നെ അത് ഔട്ടോഫ് റെയ്ഞ്ചായി,,,
വൈകുന്നേരം 6 മണിയായി,
അമ്മ ബെല്ലടിച്ചിട്ടൊന്നും ബിനി കതക് തുറക്കാഞ്ഞിട്ട് പിന്നാമ്പുറത്തെ ജനലിലൂടെ ഉള്ളിലേക്ക് നോക്കിയതേ ഉള്ളൂ. ആ കാഴ്ചകണ്ട് ഒരു വല്ലാത്ത നടുക്കത്തോടെ അവർ മരവിച്ച് അനക്കമറ്റ് നിന്നു… ആ റൂമിലെ ഫാനിൽ അമ്മയുടെ ആകെയുള്ള പ്രതീക്ഷ തൂങ്ങി ആടുന്നു, ഒന്നേ നോക്കിയുള്ളൂ.
അമ്മ അലറിക്കരഞ്ഞു,
അടുത്തുള്ളവർ ഓടിവന്നു. അപ്പോഴേക്കും ആ പ്രതീക്ഷ ആകാശത്തെ മേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്നു, ആ അമ്മ ഭൂമിയിൽ ഒറ്റപെട്ടു,
ഓരോ മാതാപിതാക്കളുടെയും പ്രതീക്ഷകളാണ് മക്കൾ,
നല്ലരീതിയിൽ പഠിപ്പിക്കാൻ ഏതറ്റം വരെ പോവാൻ അവർ തയ്യാറാണ്,
ഒരു നിമിഷം കൊണ്ട് അവരുടെ എല്ലാ സ്വപ്നങ്ങളും തരിപ്പണമാവുന്നത്
നോക്കിനിൽക്കാൻ വിധിക്കപ്പെട്ടവരായി മാറുന്നു,
ഈക്കുരുന്നുകൾ ഇത് തിരിച്ചറിയാതെ പോവുന്നു,
പ്രകൃതി വിരുദ്ധമായ ഇത്തരത്തിലുള്ള അടുപ്പങ്ങൾ
ഏറിവരുന്ന നമ്മുടെ സമൂഹത്തിൽ,
അവരുടെ ഹോർമോണിൽ വരുന്ന മാറ്റമായിരിക്കാം
ഇത്തരത്തിലുള്ള പ്രവണതയിൽ ചെന്നത്തിക്കുന്നത്,
തുടക്കത്തിലെ കണ്ടുപിടിച്ച് നല്ല ചികിത്സ കൊടുക്കാൻ പറ്റിയാൽ…
ഒന്ന് ചേർത്ത് നിർത്തിയാൽ…
ഇത്തരത്തിലുള്ള ജീവൻ പൊലിയാതിരുന്നെങ്കിലോ?
ഇത്തരത്തിലുള്ള അമ്മമാർ നമുക്കൊരു തീരാവേദനയായി മാറില്ല…!
